അനന്യ ഫിലിം കപ്പ്സിന്റെ ബാനറിൽ ആൽവിൻ ആന്റണി, എയ്ഞ്ചലീന മേരി എന്നിവർ നിർമിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന കപ്പ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നവാഗതനായ സഞ്ജു വി. സാമുവലാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
"വെള്ളത്തുവൽമേഘം മേഞ്ഞേ മേലെ, വെള്ളത്തൂവൽ നാവുണർന്നേ താഴെ' എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ഇതിനോടകം സോഷ്യൽ മീഡിയായിൽ തരംഗമായിരിക്കുകയാണ്. മനു മഞ്ജിത്ത് രചിച്ച് ഷാൻ റഹ്മാൻ ഈണമിട്ട് അശ്വിൻരാജ്, സച്ചിൻ വിജയ് എന്നിവർ പാടിയ മാജിക്കൽ ഗാനമാണിത്.
ഇടുക്കിയിലെ കുടിയേറ്റ മേഖലയായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ ബാഡ്മിന്റൺ പ്രേമിയായ നിധിൻ എന്ന പതിനാറുകാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.
ബാഡ്മിന്റണിൽ ഇന്ത്യയ്ക്കു വേണ്ടി ഒളിമ്പിക്സിൽ കളിക്കാനായി സ്വപ്നം കണ്ടു നടക്കുന്ന നിധിന്റെ ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്.
യുവനിരയിലെ ശ്രദ്ധേയനായ മാത്യു തോമസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നിധിനെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ് റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നമിതാ പ്രമോദും യുവ നടൻ കാർത്തിക് വിഷ്ണുവും കേന്ദ്രകഥാപാത്രങ്ങളായിട്ടുണ്ട്.
പുതുമുഖം റിയാ ഷിബുവും അനഘ സുരേന്ദ്രനുമാണ് നായികമാർ. ഇവർക്കു പുറമേ ഗുരു സോമസുന്ദരം., ഇന്ദ്രൻസ്, ജൂഡ് ആന്തണി ജോസഫ്, ആനന്ദ് റോഷൻ, സന്തോഷ് കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, മൃണാളിനി സൂസൻ ജോർജ്, മൃദുൽപാച്ചു, രഞ്ജിത്ത് രാജൻ, നന്ദു പൊതുവാൾ, അനുന്ദ്രിതാ മനു, ഐ.വി. ജുനൈസ്, അൽത്താഫ് മനാഫ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സംഗീതത്തിന് ഏറെ പ്രാധസ്യമുള്ള ഈ ചിത്രത്തിൽ മൊത്തം അഞ്ചു ഗാനങ്ങളാണുള്ളത്. ഷാൻ റഹ്മാനാണ് എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം - ജിഷ്ണു തിലക് .
അഖിലേഷ് ലതാ രാജും, ഡെൻസൺ ഡ്യൂറോമുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ. എഡിറ്റർ - റെക്സൺ ജോസഫ്. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യും -ഡിസൈൻ - നിസാർ റഹ്മത്ത്.
ചീഫ്അസോസിയേറ്റ് ഡയറക്ടേർസ് -മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ. പ്രൊജക്റ്റ് ഡിസൈനർ - മനോജ് കുമാർ. പ്രൊഡക്ഷൻ മാനേജർ - വിനു കൃഷ്ണൻ. പ്രൊഡക്ഷൻ എക്സിക്യുട്ടിവ് - പൗലോസ് കുറുമുറ്റം. പ്രൊഡക്ഷൻ കൺട്രോളർ-നന്ദു പൊതുവാൾ. പിആർഒ- വാഴുർ ജോസ്. ഫോട്ടോ - സിബി ചീരൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.